Posts

ഹൃദയപൂർവ്വം പനമ്പാലം കൂട്ടായ്മ

സുഹൃത്തുക്കളെ ,  ഹൃദയപൂർവ്വം പനമ്പാലത്തിന്റെ സൗഹൃദലോകത്തേക്ക് എല്ലാവര്ക്കും സ്വാഗതം .എല്ലാവര്ക്കും സുഖമാണെന്നു   കരുതുന്നു ... ഹൃദയപൂർവ്വം പനമ്പാലം അതിൻറെ എല്ലാ അർത്ഥത്തിലും മുന്നേറികൊണ്ടിരിക്കുകയാണ് ..യഥാർത്ഥ സ്നേഹവും സൗഹൃദവും കൂട്ടിയോജിപ്പിക്കാനും, പരസ്പരം സഹായിക്കാനും , മനസ്സിലാക്കാനും സഹായം അർഹതപ്പെട്ടവർക്ക് അതിന്റെ മൂല്യം എത്തിക്കുവാനും നിങ്ങളോരുരുത്തരും നടത്തുന്ന പ്രവർത്തനം വളെരെയേറെ അഭിനന്ദനം അർഹിക്കുന്നതാണ് ...!! അതിലുപരി തിരക്കുപിടിച്ച ഈ ജീവിതത്തിന്റെ ഇടവേളകളിൽ നമ്മൾ പരസ്പരം കൈമാറിയ നല്ല നിമിഷങ്ങൾ തന്നെ മതി ഈ കൂട്ടായ്മയുടെ ധന്യതക്ക് .. ഓരോ വ്യക്തിയും കൂട്ടായ്മയിൽ നടത്തുന്ന ഹൃദയ വിശാലത വരും തലമുറക്ക് പ്രചോദനമായാൽ ഈ കൂട്ടായ്മയുടെ സമ്പൂർണ്ണ വിജയമാണ് അത്  ..കുറഞ്ഞ കാലത്തിനുള്ളിൽ എത്രെയെത്ര ജീവിതങ്ങളെ നമ്മൾ ഒരുമിച്ചു നടത്തിച്ചു..എത്രയെത്ര ജീവിതങ്ങളുടെ സ്വപ്നങ്ങൾക്ക് നിറം പകർന്നു ..ഇനിയും മറ്റൊന്നും തിരിച്ചു പ്രതീക്ഷിക്കാതെ അർഹത പെട്ട ജീവിതങ്ങൾക്ക് സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നമ്മൾ ഒരുമിച്ചു നിന്നാൽ കഴിയും ...എത്രയോ തവണ നമ്മൾ അത് തെളിയിച്ചതാണ് ..എല്ലാം നമ്മു...

ഹൃദയപൂർവ്വം പനമ്പാലം പ്രവാസികൂട്ടായ്മ ..

പ്രിയപ്പെട്ടവരെ ...നമ്മുടെ നാട്ടിലും പരിസര പ്രദേശങ്ങളിലും നിരന്തരമായ മോഷണ  ശ്രമവും, കുട്ടികളെ കാണാതാവുന്ന വാർത്തകളും നമ്മിൽ വളെരെയതികം ദുഃഖമുണ്ടാക്കുന്ന ഒന്നാണ്...നമ്മുടെ കുട്ടികളോ നമ്മുടെ ബന്ധത്തിൽ പെട്ട കുട്ടികളോ , നമ്മുടെ പരിചയക്കാരുടെ കുഞ്ഞുങ്ങളോ ആരുമാവട്ടെ...നമ്മുടെ നാട്ടിലെ ആർക്കും ഇങ്ങനൊരു അവസ്ഥ ഉണ്ടായികൂടാ...എന്തെങ്കിലും സംഭവിച്ചതിനു ശേഷം നമ്മൾ ജാഗ്രത പാലിച്ചതു കൊണ്ട് മാത്രമായില്ല ...അതിനു മുമ്പേ നമ്മൾ എല്ലാവരെയും ഉണർത്താൻ ശ്രദ്ധിക്കുക...നമ്മിൽ പലരും വിദേശ രാജ്യങ്ങളിലാണ് അതുകൊണ്ട് തന്നെ നമുക്ക് നാട്ടിലെ കാര്യങ്ങൾ ശ്രദ്ധിക്കാൻ പരിമിതികൾ ഉണ്ട്...നാട്ടിലെ സുഹൃത്തുക്കളെയും ആബന്ധപ്പെട്ടവരെയും അറിയിക്കാൻ മാത്രമേ നമുക്ക് കഴിയൂ... അവരുടെ ശ്രദ്ധയിലേക്ക് കുറച്ചു കാര്യങ്ങൾ ഷെയർ ചെയ്യുക# 1.പരിചയമില്ലാത്ത വാഹനങ്ങൾ, പരിചയമില്ലാത്ത ആളുകൾ പരിസരത്തോ, പ്രദേശങ്ങളിലോ അസമയത്ത് കറങ്ങുന്നത് കണ്ടാൽ ചോദ്യം ചെയ്യുക. 2.അന്യ ഭാഷ തൊഴിലാളികളെ പ്രത്യേകം ശ്രദ്ധിക്കുക... 3.ഓരോ വീടും കയറി ഇറങ്ങുന്ന കച്ചവടക്കാരെ(അന്യ ദേശക്കാർ) നിരീക്ഷിക്കുക 4.ഒറ്റക്ക് താമസിക്കുന്ന വീട്ടുകാർ എപ്പോഴും അടുത്തുള്ളവ...