ഹൃദയപൂർവ്വം പനമ്പാലം പ്രവാസികൂട്ടായ്മ ..

പ്രിയപ്പെട്ടവരെ ...നമ്മുടെ നാട്ടിലും പരിസര പ്രദേശങ്ങളിലും നിരന്തരമായ മോഷണ  ശ്രമവും, കുട്ടികളെ കാണാതാവുന്ന വാർത്തകളും നമ്മിൽ വളെരെയതികം ദുഃഖമുണ്ടാക്കുന്ന ഒന്നാണ്...നമ്മുടെ കുട്ടികളോ നമ്മുടെ ബന്ധത്തിൽ പെട്ട കുട്ടികളോ , നമ്മുടെ പരിചയക്കാരുടെ കുഞ്ഞുങ്ങളോ ആരുമാവട്ടെ...നമ്മുടെ നാട്ടിലെ ആർക്കും ഇങ്ങനൊരു അവസ്ഥ ഉണ്ടായികൂടാ...എന്തെങ്കിലും സംഭവിച്ചതിനു ശേഷം നമ്മൾ ജാഗ്രത പാലിച്ചതു കൊണ്ട് മാത്രമായില്ല ...അതിനു മുമ്പേ നമ്മൾ എല്ലാവരെയും ഉണർത്താൻ ശ്രദ്ധിക്കുക...നമ്മിൽ പലരും വിദേശ രാജ്യങ്ങളിലാണ് അതുകൊണ്ട് തന്നെ നമുക്ക് നാട്ടിലെ കാര്യങ്ങൾ ശ്രദ്ധിക്കാൻ പരിമിതികൾ ഉണ്ട്...നാട്ടിലെ സുഹൃത്തുക്കളെയും ആബന്ധപ്പെട്ടവരെയും അറിയിക്കാൻ മാത്രമേ നമുക്ക് കഴിയൂ...
അവരുടെ ശ്രദ്ധയിലേക്ക് കുറച്ചു കാര്യങ്ങൾ ഷെയർ ചെയ്യുക#

1.പരിചയമില്ലാത്ത വാഹനങ്ങൾ, പരിചയമില്ലാത്ത ആളുകൾ പരിസരത്തോ, പ്രദേശങ്ങളിലോ അസമയത്ത് കറങ്ങുന്നത് കണ്ടാൽ ചോദ്യം ചെയ്യുക.
2.അന്യ ഭാഷ തൊഴിലാളികളെ പ്രത്യേകം ശ്രദ്ധിക്കുക...
3.ഓരോ വീടും കയറി ഇറങ്ങുന്ന കച്ചവടക്കാരെ(അന്യ ദേശക്കാർ) നിരീക്ഷിക്കുക
4.ഒറ്റക്ക് താമസിക്കുന്ന വീട്ടുകാർ എപ്പോഴും അടുത്തുള്ളവരുടെ നമ്പറുകൾ സൂക്ഷിക്കുക.
5.എപ്പോഴും ഫോൺ ചാർജബിളായി സൂക്ഷിക്കുക, ബാലൻസ് കീപ് ചെയ്യുക
6.സിസിടി വി ക്യാമറകൾ സ്ഥാപിക്കാൻ പറ്റുന്നവർ അത് ചെയ്യുക...എപ്പോഴും അയൽപക്കങ്ങളുമായി ആരോഗ്യകരമായ ഒരു റിലേഷൻ കീപ് ചെയ്യുക...
7.ഓരോ വീട്ടിലെയും കുടുംബ നാഥനമാർ ചേർന്ന്  റെസിഡൻസ് അസോസിയേഷൻ സ്ഥാപിക്കാൻ ശ്രമിക്കുക
8 .സ്ഥിതി ഗതികളെ വിലയിരുത്തി പോലീസിൽ പരാതി സമർപ്പിക്കുക.
പട്രോളിങ്ങിന് അപേക്ഷിക്കുക..പോലീസ് സഹായത്തിനു തയാറാണ്..
9. പരസ്പര ഐക്യവും സ്നേഹവും നില നിർത്തുക
10.ശ്രദ്ധിക്കുക സ്വന്തം വീടുകളിൽ പോലും ആരും സുരക്ഷിതരല്ല എന്നതതിന് തെളിവാണ് അടുത്തിടെ നടന്ന നഗര മദ്യത്തിൽ നടന്ന കവർച്ച...

അതുകൊണ്ടു തന്നെ എല്ലാവരും ജാഗ്രത പാലിക്കുക...ഒരു ആപത്തു വന്നു വിലപിക്കുന്നതിനെക്കാൾ നല്ലത് , അത് വരാതെ ശ്രദ്ധിക്കുന്നതാണ്...

പൊതു ജന താല്പര്യർത്ഥം ഹൃദയപൂർവ്വം പനമ്പാലം പ്രവാസികൂട്ടായ്മ നൽകുന്ന സന്ദേശം.


ഷെയർ ചെയ്യുക 
നന്ദി...

Comments

Post a Comment

Popular posts from this blog

ഹൃദയപൂർവ്വം പനമ്പാലം കൂട്ടായ്മ